ബെംഗളൂരു: കർണാടകയിൽ എസി പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ 4 പേർ മരിച്ചു. ദമ്പതികളും രണ്ട് മക്കളും അടങ്ങുന്ന കുടുംബമാണ് മരിച്ചത്. കർണാടകയിൽ വിജയനഗര ജില്ലയിലെ മരിയമ്മനഹള്ളി എന്ന സ്ഥലത്താണ് സംഭവം.
വെങ്കട്ട് പ്രശാന്ത്(42), ഭാര്യ ഡി ചന്ദ്രകല(38), മകൻ അദ്വിക്(6), മകൾ പ്രേരണ(8) എന്നിവരാണ് മരിച്ചത്. ഇന്നലെ അർധരാത്രി 12.40ഓടെയാണ് അപകടം ഉണ്ടായത്. എസി വെന്റിലേറ്ററിൽനിന്ന് വാതകം ചോർന്നതിനെ തുടർന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം.
അപകടത്തെ തുടർന്ന് വീട് മുഴുവനും കത്തി നശിച്ചിട്ടുണ്ട്. കൂടാതെ സംഭവത്തിൽ പോലീസ് അന്വേഷണവും ആരംഭിച്ചു. ഒപ്പം തന്നെ ആത്മഹത്യ ആണോയെന്ന് സംശയം ഉള്ളതായും പോലീസ് വ്യക്തമാക്കുന്നുണ്ട്.
Read also: ചേരാനെല്ലൂർ പോലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് പ്രതികൾ ചാടിപ്പോയി

































