ചേരാനെല്ലൂർ പോലീസ് സ്‌റ്റേഷനിൽ നിന്ന് രണ്ട് പ്രതികൾ ചാടിപ്പോയി

By Trainee Reporter, Malabar News
Cheranellore police station
Ajwa Travels

കൊച്ചി: എറണാകുളം ചേരാനെല്ലൂരിലെ പോലീസ് സ്‌റ്റേഷനിൽ നിന്ന് രണ്ട് പ്രതികൾ ചാടിപ്പോയി. അരുൺ സെബാസ്‌റ്റ്യൻ, ആന്റണി ഡി കോസ്‌റ്റ എന്നിവരാണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെ ഇരുവരും സ്‌റ്റേഷനിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇവർക്കായി പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

മയക്കുമരുന്ന്, പിടിച്ചുപറി കേസുകളിലെ പ്രതികളാണ് ഇരുവരും. ഇതിൽ അരുൺ കോടതി റിമാൻഡ് ചെയ്‌ത പ്രതിയാണ്. തുടർനടപടികൾക്കായി സ്‌റ്റേഷനിൽ കസ്‌റ്റഡിയിലിരിക്കവെയാണ് രക്ഷപ്പെട്ടത്. മയക്കുമരുന്ന്, പിടിച്ചുപറി അടക്കം ഏഴിലേറെ കേസുകളാണ് ഇരുവർക്കുമെതിരെ ഉള്ളത്.

പ്രതികൾ തമ്മിൽ പരസ്‌പരം കലഹിക്കുന്നത് ഒഴിവാക്കുന്നതിനായി അരുൺ സെബാസ്‌റ്റ്യനെ സെല്ലിനുള്ളിലും ആന്റണി ഡി കോസ്‌റ്റയെ സെല്ലിന് പുറത്തുമാണ് ഇരുത്തിയിരുന്നത്. ഇതിനിടെ ഇവർ രക്ഷപ്പെടുകയായിരുന്നു.

Most Read: കോൺഗ്രസ് യാതൊരു ദിശാബോധവും ഇല്ലാത്ത പാർട്ടിയായി മാറി; എംഎ ബേബി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE