ചേരാനെല്ലൂർ പോലീസ് സ്‌റ്റേഷനിൽ നിന്നും രക്ഷപ്പെട്ട പ്രതികളെ പിടികൂടി

By News Bureau, Malabar News
accused-of-buying-mango-without-paying; Relocated The policeman moved
Representational Image
Ajwa Travels

കൊച്ചി: ചേരാനെല്ലൂർ പോലീസ് സ്‌റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട റിമാൻഡ് പ്രതിയടക്കം 2 പേരെയും ഓടിച്ചിട്ട് പിടികൂടി പോലീസ്. കാക്കനാടിനടുത്ത് വെച്ചാണ് പ്രതികളെ പിടികൂടിയത്. പോലീസിനെ കണ്ടതോടെ ഓടാൻ ശ്രമിച്ച പ്രതികളെ പിന്നാലെ ഓടി കീഴ്‌പ്പെടുത്തുകയായിരുന്നു.

ഇന്നലെ രാത്രി 11 മണിയോടെയാണ് പിടിച്ചുപറി കേസിൽ അറസ്‌റ്റിലായ ചേരാനെല്ലൂർ സ്വദേശി അരുൺ സെബാസ്‌റ്റ്യൻ, ആന്റണി ഡി കോസ്‌റ്റ എന്നിവർ കസ്‌റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത്. രണ്ട് സെല്ലുകളിലായി നിർത്തിയ പ്രതികൾ പോലീസിന്റെ ശ്രദ്ധതിരിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.

പിന്നാലെ പ്രതികൾക്കായി വ്യാപക തിരച്ചിലാണ് പോലീസ് നടത്തിയത്. മയക്ക് മരുന്ന്, പിടിച്ചുപറി അടക്കം ഏഴിലേറെ കേസുകളിൽ പ്രതികളാണിവരെന്നും പോലീസ് പറയുന്നു. അതേസമയം സംഭവസമയത്ത് സ്‌റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്‌ഥര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാവും എന്നാണ് സൂചന.

Most Read: ഓട്ടോ ഡ്രൈവർക്ക് ലഹരി സംഘത്തിന്റെ ക്രൂര മർദ്ദനം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE