ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 44,658 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 30,077 കേസുകളും റിപ്പോർട് ചെയ്തത് കേരളത്തിൽ നിന്നാണ്. അതായത് രാജ്യത്ത് കഴിഞ്ഞ ദിവസം റിപ്പോർട് ചെയ്ത ആകെ കോവിഡ് കേസുകളിൽ 75 ശതമാനത്തോളം കേസുകളും കേരളത്തിലാണ്. കൂടാതെ രാജ്യത്ത് നിലവിൽ ചികിൽസയിൽ കഴിയുന്ന ആകെ രോഗബാധിതരിൽ 52 ശതമാനവും കേരളത്തിൽ നിന്നാണ്.
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 32,988 പേരാണ് രോഗമുക്തരായത്. ഒപ്പം 496 പേർ കോവിഡിനെ തുടർന്ന് മരിക്കുകയും ചെയ്തു. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 3,26,03,188 ആണ്. ഇവരിൽ 3,18,21,428 പേർ ഇതുവരെ രോഗമുക്തരാകുകയും ചെയ്തു. രാജ്യത്ത് നിലവിൽ കോവിഡിനെ തുടർന്ന് മരിച്ച ആകെ ആളുകളുടെ എണ്ണം 4,36,861 ആണ്.
രോഗബാധിതരുടെ എണ്ണം ഉയർന്നതോടെയും, രോഗമുക്തരുടെ എണ്ണം കുറഞ്ഞതോടെയും രാജ്യത്ത് നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം വർധിച്ചു. 3,44,899 പേരാണ് രാജ്യത്ത് നിലവിൽ ചികിൽസയിൽ കഴിയുന്നത്. കൂടാതെ 2.45 ശതമാനമാണ് രാജ്യത്തെ നിലവിലെ പ്രതിദിന കോവിഡ് സ്ഥിരീകരണ നിരക്ക്.
Read also: കള്ളിൽ കഞ്ചാവ് കലർത്തി വിൽപന; 44 ഷാപ്പുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു






































