റിയാദ്: ഇഖാമ കാലാവധി കഴിഞ്ഞതിനാൽ പാസ്‌പോർട്ട് പുതുക്കാൻ സാധിക്കാതെ പ്രയാസപ്പെടുന്ന പ്രവാസികൾക്ക് സൗദിയിൽ താൽക്കാലിക പാസ്‌പോർട്ട് അനുവദിക്കാൻ തീരുമാനം. 5 വർഷത്തെ താൽക്കാലിക പാസ്‌പോർട്ടാണ് അനുവദിക്കുക. സൗദിയിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
താൽക്കാലിക പാസ്‌പോർട്ടിനായി ഇഖാമ പിന്നീട് പുതുക്കാമെന്ന ഉറപ്പ് സ്‌പോൺസറിൽ നിന്നോ കമ്പനിയിൽ നിന്നോ ഹാജരാക്കേണ്ടതാണ്. ഇഖാമ പുതുക്കിയ ശേഷം 10 വർഷത്തെ കാലാവധിയുള്ള സാധാരണ പാസ്‌പോർട്ടിന് അപേക്ഷിക്കുകയും ചെയ്യാം.
Read also: ഗാൽവാനിൽ കൊല്ലപ്പെട്ടത് 38 ചൈനീസ് സൈനികരെന്ന് പുതിയ റിപ്പോർട്





































