ശ്രീനഗർ: ജമ്മു കശ്‌മീരിൽ മൂന്നിടങ്ങളിലായി ഉണ്ടായ ഏറ്റുമുട്ടലിൽ 7 ഭീകരരെ വധിച്ചതായി വ്യക്‌തമാക്കി കശ്‌മീർ പോലീസ്. ഇന്നലെ രാത്രിയും ഇന്നുമായാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പുൽവാമ, കുൽഗാം, കുപ്‌വാര എന്നിവിടങ്ങളിലാണ് ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്.
കുപ്‍വാരയിൽ ലോബാബ് മേഖലയിൽ ഭീകരർ ഒളിച്ചിരുന്ന സ്‌ഥലത്ത് പോലീസും സൈന്യവും ചേര്‍ന്ന് സംയുക്‌തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് നാല് ഭീകരരെ വധിച്ചത്. ഇതിൽ ഒരാൾ പാകിസ്‌ഥാൻ സ്വദേശിയായ ലഷ്‌കർ ഇ ത്വയ്ബ പ്രവർത്തകനാണ്. കുൽഗാമിലെ ഏറ്റുമുട്ടലിൽ രണ്ടും പുൽവാമയിൽ ഒരു ഭീകരനെയുമാണ് വധിച്ചത്.
Read also: മദ്യപിച്ച് വാഹനം ഓടിച്ചു; വയനാട്ടിലെ ഡിവൈഎഫ്ഐ നേതാവിനെതിരെ നടപടി







































