71ആംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും പങ്കിട്ടു. ‘ജവാൻ’ എന്ന സിനിമയിലെ പ്രകടനത്തിനാണ് ഷാരൂഖിന് പുരസ്‌കാരം. ‘ട്വൽത്ത് ഫെയിൽ’ എന്ന ചിത്രമാണ് വിക്രാന്ത് മാസിയെ പുരസ്‌കാരത്തിന് അർഹനാക്കിയത്. റാണി മുഖർജിയാണ് മികച്ച നടി. ‘മിസ്സിസ് ചാറ്റർജി വേഴ്‌സസ് നോർവേ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം.
മികച്ച സഹനടിക്കുള്ള പുരസ്‌കാരം ‘ഉള്ളൊഴുക്കി’ലെ അഭിനയത്തിന് ഉർവശി സ്വന്തമാക്കി. ഇത് രണ്ടാം തവണയാണ് ഉർവശി മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം നേടുന്നത്. ‘പൂക്കാലം’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ വിജയരാഘവൻ മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കി. ഇതാദ്യമായാണ് വിജയരാഘവൻ ദേശീയ പുരസ്‌കാരം നേടുന്നത്.
‘ദി കേരള സ്‌റ്റോറി’ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം ക്രിസ്‌റ്റോ ടോമി സംവിധാനം ചെയ്‌ത ഉള്ളൊഴുക്കിനാണ്. ‘അനിമൽ’ എന്ന ഹിന്ദി ചിത്രത്തിന്റെ റീ-റെക്കോർഡിങ്ങിലൂടെ മലയാളിയായ എംആർ രാജകൃഷ്‌ണൻ ജൂറിയുടെ പ്രത്യേക പരാമർശം നേടി. മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ പുരസ്‌കാരം ‘2018′ എന്ന ചിത്രത്തിലൂടെ കലാസംവിധായകൻ മോഹൻദാസ് സ്വന്തമാക്കി.
സുദീപ്‌തോ സെൻ ആണ് മികച്ച സംവിധായകൻ. ചിത്രം ദി കേരള സ്‌റ്റോറി. ഇതേ ചിത്രത്തിലെ ഛായാഗ്രഹണത്തിലൂടെ പ്രസന്താനു മൊഹാപാത്ര മികച്ച ഛായാഗ്രാഹകനായി. മികച്ച ഗായികയ്‌ക്കുള്ള പുരസ്‌കാരം ശിൽപ റാവുവും മികച്ച ഗായികനുള്ള പുരസ്‌കാരം പിവിഎൻ എസ് രോഹിതും നേടി. 2023ൽ സെൻസർ ചെയ്‌ത ചിത്രങ്ങളാണ് പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടത്.
Most Read| ആയമ്പാറയിൽ ഓരില ചെന്താമര വിരിഞ്ഞത് നാട്ടുകാർക്ക് കൗതുകമായി