മികച്ച നടൻ അല്ലു അർജുൻ; നടിമാർ ആലിയ ഭട്ടും കൃതി സനോണും- ഇന്ദ്രൻസിന് പ്രത്യേക പരാമർശം

മികച്ച ഫീച്ചർ ചിത്രത്തിനുള്ള അവാർഡ് 'റോക്കട്രി ദ നമ്പി ഇൻഫെക്റ്റ്‌സിനും', മികച്ച മലയാള ചിത്രത്തിനുള്ള അവാർഡ് ഹോമിനും മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡിന് 'നായാട്ടി'ലൂടെ ഷാഹി കബീറും സ്വന്തമാക്കി.

By Trainee Reporter, Malabar News
National Film Award 2023
Ajwa Travels

ന്യൂഡെൽഹി: 69ആംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. ‘പുഷ്‌പ’ എന്ന ചിത്രത്തിലെ അഭിനയത്തിന് അല്ലു അർജുൻ മികച്ച നടനായി. ‘ഗംഗുഭായ് കത്തിയാവാഡി’ എന്ന ചിത്രത്തിലെ അഭിനയത്തിന് ആലിയ ഭട്ടും, ‘മിമി’ എന്ന ചിത്രത്തിലെ അഭനയത്തിലൂടെ കൃതി സനോണും മികച്ച നടിമാരായി. ‘ഹോം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രൻസിന് മികച്ച നടനുള്ള പ്രത്യേക പരമാർശവും ലഭിച്ചു.

മികച്ച ഫീച്ചർ ചിത്രത്തിനുള്ള അവാർഡ് ‘റോക്കട്രി ദ നമ്പി ഇൻഫെക്റ്റ്‌സിനും’, മികച്ച മലയാള ചിത്രത്തിനുള്ള അവാർഡ് ഹോമിനും മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡിന് ‘നായാട്ടി’ലൂടെ ഷാഹി കബീറും സ്വന്തമാക്കി. ‘മേപ്പടിയാൻ’ എന്ന ചിത്രത്തിലൂടെ വിഷ്‌ണു മോഹൻ മികച്ച നവാഗത സംവിധായകനായി. 28 ഭാഷകളിൽ നിന്നായി 280 ചിത്രങ്ങളാണ് മാറ്റുരച്ചത്. ഫീച്ചർ ഫിലിമിൽ 31 വിഭാഗങ്ങളും നോൺ-ഫീച്ചർ വിഭാഗത്തിൽ 24 വിഭാഗങ്ങളുമാണുള്ളത്.

പ്രധാന അവാർഡുകൾ

മികച്ച ചിത്രം: റോക്കട്രി ദ നമ്പി ഇൻഫെക്റ്റ്‌

മികച്ച നടൻ: അല്ലു അർജുൻ (പുഷ്‌പ)

മികച്ച നടിമാർ: ആലിയ ഭട്ട് (ഗംഗുഭായ് കത്തിയാവാഡി), കൃതി സനോൺ (മിമി)

മികച്ച അവലംബിത തിരക്കഥ: സഞ്‌ജീവ്‌ ലീല ഭൻസാലി, ഉത്കർഷനി വാസിഷ്‌ഠ (ഗംഗുഭായ് കത്തിയാവാഡി)

മികച്ച നടനുള്ള പ്രത്യേക പുരസ്‌കാരം: ഇന്ദ്രൻസ് (ഹോം)

മികച്ച മലയാള ചിത്രം: ഹോം

മികച്ച പരിസ്‌ഥിതി ചിത്രം: ആവാസവ്യൂഹം

മികച്ച നവാഗത സംവിധായകൻ: വിഷ്‌ണു മോഹൻ

മികച്ച സംവിധായകൻ: നിഖിൽ മഹാജൻ

മികച്ച ജനപ്രിയ ചിത്രം: ആർആർആർ

മികച്ച സിങ്ക് സൗണ്ട്: അരുൺ അശോക്, സോനു കെപി (ചവിട്ട്)

മികച്ച പശ്‌ചാത്തല സംഗീതം: കീരവാണി (ആർആർആർ)

മികച്ച സംഗീത സംവിധാനം: പുഷ്‌പ

Most Read| ലോക ഗുസ്‌തി ഫെഡറേഷനിൽ നിന്ന് ഇന്ത്യയുടെ അംഗത്വം റദ്ദാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE