ലോക ഗുസ്‌തി ഫെഡറേഷനിൽ നിന്ന് ഇന്ത്യയുടെ അംഗത്വം റദ്ദാക്കി

By Trainee Reporter, Malabar News
wrestlers protest
Ajwa Travels

ന്യൂഡെൽഹി: ലോക ചാമ്പ്യൻഷിപ്പ് വരാനിരിക്കെ, ഇന്ത്യൻ ഗുസ്‌തി താരങ്ങൾക്ക് വൻ തിരിച്ചടി. ലോക ഗുസ്‌തി ഫെഡറേഷനിൽ നിന്ന് ഇന്ത്യയുടെ അംഗത്വം റദ്ദാക്കി. ലോക ഗുസ്‌തി ഗവേണിങ് ബോഡിയായ യുണൈറ്റഡ് വേൾഡ് റൈസ്‌ളിംഗ് ആണ് റൈസ്‌ളിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗത്വം താൽക്കാലികമായി റദ്ദാക്കിയത്. റൈസ്‌ളിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് വൈകുന്നതിനെ തുടർന്നാണ് നടപടിയെന്നാണ് സൂചന.

വിവാദങ്ങളുടെ നടുവിലാണ് റൈസ്‌ളിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ. മുൻ മേധാവിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ വനിതാ താരങ്ങൾ ലൈംഗികാതിക്രമ പരാതി നൽകിയത് മുതൽ ഡബ്‌ളൂഎഫ്ഐ വിവാദങ്ങളും നിയമപോരാട്ടങ്ങളുമായി കടന്നുപോവുകയാണ്. ഇതുമൂലം ഡബ്‌ളൂഎഫ്ഐ എക്‌സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പ് അനന്തമായി നീളുകയാണ്. മൂന്ന് തവണയായി തിരഞ്ഞെടുപ്പ് മാറ്റിവെച്ചു.

Most Read| സംസ്‌ഥാനത്ത്‌ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ; എല്ലായിടത്തും തുടങ്ങാനായില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE