കാസർഗോഡ് : സംസ്‌ഥാനത്ത് നടന്ന പൾസ് പോളിയോ വാക്‌സിൻ വിതരണത്തിൽ ജില്ലയിലെ 97,494 കുട്ടികൾക്ക് വാക്‌സിൻ നൽകിയതായി അധികൃതർ വ്യക്‌തമാക്കി. ഇതിൽ 393 കുട്ടികൾ ഇതര സംസ്‌ഥാനക്കാരാണ്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്‌ടർ എവി രാംദാസ് ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്. പോളിയോ വാക്‌സിൻ വിതരണം ചെയ്‌തതിൽ 83 ശതമാനം ലക്ഷ്യം കൈവരിക്കാൻ സാധിച്ചതായും അധികൃതർ അറിയിച്ചു.
ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയം ഭരണ സ്‌ഥാപനങ്ങൾ, മറ്റ് വകുപ്പുകൾ, റോട്ടറി ഇന്റർനാഷണൽ തുടങ്ങിയ സന്നദ്ധ സംഘടനകളുമായി ചേർന്ന്, ബസ് സ്‌റ്റാൻഡുകൾ, റെയിൽവേ സ്‌റ്റേഷനുകൾ തുടങ്ങിയ ട്രാൻസിറ്റ് ബൂത്തുകളിലൂടെയും ആരോഗ്യ സ്‌ഥാപനങ്ങൾ, അങ്കണവാടികൾ, ക്‌ളബ്ബുകൾ തുടങ്ങിയ സ്‌ഥലങ്ങളിൽ സജ്‌ജീകരിച്ച 1250 ബൂത്തുകളിലൂടെയുമാണ് പ്രതിരോധ തുള്ളി മരുന്ന് വിതരണം നടത്തിയത്. കഴിഞ്ഞ ദിവസം വാക്‌സിൻ സ്വീകരിക്കാൻ സാധിക്കാതെ പോയ കുട്ടികൾക്കായി അടുത്ത ദിവസങ്ങളിൽ തന്നെ വീണ്ടും പോളിയോ വാക്‌സിൻ വിതരണം ചെയ്യുമെന്നും അധികൃതർ വ്യക്‌തമാക്കി.
Read also : പെട്രോളിനും ഡീസലിനും സെസ്; വില കൂടില്ലെന്ന് സൂചന