ദുരന്തത്തിന് പിന്നാലെ വെടിക്കെട്ട് ഉപേക്ഷിച്ചു; പകൽപൂരം നടത്തും

By News Desk, Malabar News
Vela fireworks display at Paramekavu and Thiruvambadi temples
Rep. Image
Ajwa Travels

തൃശൂർ: പൂരത്തിനിടെ ആൽമരക്കൊമ്പ് പൊട്ടിവീണ് രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തിന് പിന്നാലെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ വെടിക്കെട്ട് ഔദ്യോഗികമായി ഉപേക്ഷിച്ചു. എന്നാൽ, നിറച്ച വെടിമരുന്ന് നിർവീര്യമാക്കാൻ പുറത്തെടുക്കുന്നതിൽ അപകടസാധ്യത ഉള്ളതിനാൽ പൊട്ടിച്ച് കളയാനായിരുന്നു തീരുമാനം. .

നിറച്ച വെടിമരുന്നിന് തിരുവമ്പാടി വിഭാഗവും പാറമേക്കാവ് വിഭാഗവും തീ കൊളുത്തി. തിരുവമ്പാടി ദേശക്കാരെ പൂർണമായും നീക്കിയതിന് ശേഷമാണ് പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ടിന് തീ കൊളുത്താൻ പോലീസ് അനുമതി നൽകിയത്. അതേസമയം, 15 ആനപ്പുറത്ത് പാറമേക്കാവും ഒരാനപ്പുറത്ത് തിരുവമ്പാടിയും പകൽപൂരം നടത്താനും തീരുമാനമായിട്ടുണ്ട്.

തിരുവമ്പാടിയുടെ മഠത്തിൽവരവ് പഞ്ചവാദ്യത്തിനിടെയാണ് സമീപത്തെ ആൽമരത്തിന്റെ ശിഖരം പഞ്ചവാദ്യ സംഘത്തിന് മേലേക്ക് പൊട്ടിവീണത്. അപകടത്തിൽ രണ്ടു പേർ മരണപ്പെടുകയും 25ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

പരുക്കേറ്റവരിൽ തിമില കലാകാരൻമാരായ കരിയന്നൂർ നാരായണൻ നമ്പൂതിരി, കോട്ടക്കൽ രവി, മദ്ദളം കലാകാരൻ വരദരാജൻ എന്നിവരും ചില മാദ്ധ്യമ പ്രവർത്തകരും ഉണ്ട്. പൂരം ഡ്യൂട്ടിയിലുണ്ടായിരുന്ന അന്തിക്കാട് സിഐ ഉള്‍പ്പെടെ ഏതാനും പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Also Read: തൃശൂര്‍ പൂരം: ആല്‍മരക്കൊമ്പ്‌ പൊട്ടിവീണ് രണ്ട് മരണം, സിഐ ഉൾപ്പടെ 25ലധികം പേര്‍ക്ക് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE