വയനാട് : കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നീലഗിരിയിൽ ടൂറിസം അനുവദിക്കണമെന്ന ആവശ്യവുമായി സിപിഎം നീലഗിരി ജില്ലാ സെക്രട്ടറി വിഎ ഭാസ്കരൻ. വിനോദസഞ്ചാരത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന ആളുകളാണ് ഇവിടെ ഉള്ളതെന്നും, അതിനാൽ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ടൂറിസത്തിന് അനുമതി നൽകണമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിരുന്നു. ഇതോടെ ആയിരങ്ങൾക്കാണ് തൊഴിൽ നഷ്ടമായത്. ടൂറിസവുമായി ബന്ധപ്പെട്ട മേഖലകൾ എല്ലാം നിലച്ചതോടെ ഇവിടുത്തെ ആളുകളുടെ ജീവിതത്തെ വലിയ രീതിയിൽ ഇത് ബാധിക്കുകയും ചെയ്തിട്ടുണ്ട്.
കുടിൽ വ്യവസായം ചെയ്യുന്ന ആളുകൾക്ക് പ്രതിമാസം 7,500 രൂപ നൽകണമെന്നും, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിപ്പിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. ഒപ്പം തന്നെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന സഞ്ചാരികളെ മാത്രം ജില്ലയിൽ പ്രവേശിപ്പിക്കണമെന്നും, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് റിസോർട്ടുകളും ഹോട്ടലുകളും തുറക്കാൻ അനുവദിക്കണമെന്നും സിപിഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
Read also : എടിഎം കൗണ്ടറുകളിൽ സാനിറ്റൈസറിന്റെ കാലിക്കുപ്പികൾ; ബോട്ടിലുകൾ മോഷണം പോകുന്നെന്ന് പരാതി






































