മലയാളത്തിന്റെ മെഗാസ്‌റ്റാർ മമ്മൂട്ടിയും സ്‌റ്റൈലിഷ് ഫിലിംമേക്കർ അമൽ നീരദും ഒരുക്കുന്ന ‘ഭീഷ്‌മ പർവം‘ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. നേരത്തെ ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ ആരാധകർ ഏറ്റെടുത്തിരുന്നു. എന്നാൽ ഇപ്പോൾ ചിത്രത്തിലെ മമ്മൂട്ടിയുടെ ഒരു സ്‌റ്റില്ലാണ് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്.
കറുത്ത വസ്‍ത്രമണിഞ്ഞ് കാറിനുള്ളിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ ചിത്രം യുവതാരം ഫഹദ് ഫാസിലാണ് പങ്കുവച്ചത്. നിമിഷനേരം കൊണ്ട് ആയിരകണക്കിന് പേരാണ് ഈ ചിത്രം ഷെയർ ചെയ്‌തിരിക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് മമ്മൂട്ടി താടിയും മുടിയും നീട്ടിയത് ഈ ചിത്രത്തിലെ ‘ഭീഷ്‌മവർദ്ധൻ‘ എന്ന കഥാപാത്രത്തിന് വേണ്ടിയായിരുന്നു.
View this post on Instagram
ഈ മേക്കോവറിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. കറുത്ത ഫുള്‍സ്ളീവ് ഷര്‍ട്ടും കളര്‍ മുണ്ടും ധരിച്ചുള്ള മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ചിത്രം നേരത്തെ തന്നെ വൈറലായിരുന്നു.
മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് നേരത്തെ പ്രഖ്യാപിച്ചിരുന്ന ബിഗ്ബിയുടെ തുടര്‍ച്ചയായ ‘ബിലാല്‍’ കഴിഞ്ഞ വര്‍ഷം ചിത്രീകരണം നടക്കേണ്ട ചിത്രമായിരുന്നു. എന്നാൽ കോവിഡ് കാരണം നീട്ടുകയായിരുന്നു. ഇതിന്റെ ഇടവേളയിലാണ് ‘ഭീഷ്‌മ പർവം‘ ഒരുങ്ങുന്നത്.
Read Also: ട്വന്റി-20 ലോകകപ്പ് വേദി ഇന്ത്യയിൽ നിന്ന് മാറ്റിയേക്കും; ദുബായ് പരിഗണനയിൽ







































