കൽപറ്റ: വയനാട് ജില്ലയിലെ പ്രധാന ഡാമുകളിലൊന്നായ കാരാപ്പുഴ തുറന്നു. വൃഷ്‌ടി പ്രദേശത്ത് മഴ ശക്‌തമായതിനാൽ മുൻകരുതൽ എന്ന നിലക്കാണ് ഡാം നേരത്തെ തുറന്നത്. മഴ കൂടുതൽ കനക്കുകയാണെങ്കിൽ വെള്ളം പെട്ടെന്ന് തുറന്നുവിടേണ്ടി വരും. പരിസരവാസികളെ ഒഴിപ്പിച്ചു വേണം ഇത് ചെയ്യാൻ. കോവിഡ് ദുരിതകാലത്ത് ഒഴിപ്പിക്കൽ നടപടി ജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും എന്നതിനാലാണ് ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചത്.
മൂന്ന് ഷട്ടറുകളും തുറന്നതോടെ സെക്കൻഡിൽ 4 മുതൽ 6 ഘനമീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. നിലവിൽ 44.31 മില്യൺ ക്യൂബിക് മീറ്റർ വെള്ളമാണ് അണക്കെട്ടിൽ ഉണ്ടായിരുന്നത്. അതേസമയം, കാർഷിക ആവശ്യങ്ങൾക്കും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുമായി കാരാപ്പുഴയിലെ വെള്ളം ജില്ലയിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പ്രവർത്തി പുരോഗമിക്കുകയാണ്.
Also Read: ലോക്ക്ഡൗൺ; നിയന്ത്രണം ലംഘിച്ചതിന് തിരൂരിൽ 100ലേറെ കേസുകൾ







































