ചങ്ങനാശ്ശേരി: മന്ത്രി എംഎം മണിയുടെ പൈലറ്റ് ഡ്യൂട്ടിക്കായി പോയ പോലീസ് ജീപ്പ് അപകടത്തിൽപെട്ടു. ഇന്ന് വൈകുന്നേരം നാലരയോടെ കോട്ടയം ചങ്ങനാശ്ശേരിക്ക് സമീപം മാമ്മൂട്ടിൽ വെച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട പോലീസ് ജീപ്പ് തലകീഴായി മറിയുകയായിരുന്നു.
സംഭവത്തിൽ എസ്‌ഐ അടക്കം മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു. നിസാര പരിക്കായതിനാൽ പ്രാഥമിക ചികിൽസക്ക് ശേഷം ഇവർ ആശുപത്രി വിട്ടു. തൃക്കൊടിത്താനം പോലീസ് സ്‌റ്റേഷനിലെ ജീപ്പാണ് അപകടത്തിൽ പെട്ടത്.
Also Read: കൊറോണയോടൊപ്പം മറ്റ് പകർച്ചവ്യാധി ‘വില്ലൻമാരെയും’ തടയാം; നിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രി







































