പാലക്കാട്: ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിൽ കൂടുതലുള്ള പഞ്ചായത്തുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനമായി. ഷോളയൂർ, അനങ്ങനടി, വല്ലപ്പുഴ, ആനക്കര, നാഗലശ്ശേരി, പട്ടിത്തറ, തിരുമിറ്റക്കോട്, തൃത്താല, എലപ്പുള്ളി, കൊടുവായൂർ, പല്ലശ്ശന, വടവന്നൂർ, കോങ്ങാട്, കൊപ്പം, കുലുക്കല്ലൂർ, മുതുതല, ഓങ്ങല്ലൂർ, പരുതൂർ, വിളയൂർ, കണ്ണാടി, കോട്ടായി, മാത്തൂർ, പെരിങ്ങോട്ടുകുറിശ്ശി, തേങ്കുറിശ്ശി, മങ്കര, പിരായിരി, കാവശ്ശേരി, അയിലൂർ, നെൻമാറ എന്നീ പഞ്ചായത്തുകളിലും മണ്ണാർക്കാട്, പട്ടാമ്പി എന്നീ നഗരസഭകളിലും കടകളുടെ പ്രവർത്തന സമയം ഇന്നു മുതൽ രാവിലെ 7 മുതൽ ഉച്ചയ്‌ക്ക് 2 വരെ മാത്രമാക്കാനും തീരുമാനിച്ചു.
ജില്ലാ പൊലീസ് മേധാവിക്ക് ഇതു സംബന്ധിച്ച നിർദേശം നൽകി.ഇതിനുപുറമേ കടകളിലും മറ്റു സ്‌ഥാപനങ്ങളിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനു നഗരസഭ–പഞ്ചായത്ത് അധികൃതർ, വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവർ സ്വമേധയാ തീരുമാനിക്കുന്നുണ്ടെങ്കിൽ ഇതുമായി ബന്ധപ്പെട്ട ഡിവൈഎസ്‌പി, പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ എന്നിവരെ അറിയിച്ച് നടപ്പാക്കാം.
Also Read: വെന്റിലേറ്റർ കിട്ടിയില്ല; മലപ്പുറത്ത് കോവിഡ് രോഗി മരിച്ചതായി പരാതി







































