സംഘർഷം തുടരുന്നു; ഗാസയിലേക്കുള്ള ഇന്ധന കയറ്റുമതി ഇസ്രയേൽ തടഞ്ഞെന്ന് റിപ്പോർട്

By Trainee Reporter, Malabar News
Israel-Hamas attack
Rep. Image
Ajwa Travels

ഗാസ: പശ്‌ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഗാസയിലേക്കുള്ള ഇന്ധന കയറ്റുമതി ഇസ്രയേൽ തടഞ്ഞതായി റിപ്പോർട്ടുകൾ. ഗാസ മുനമ്പിലെ ചരക്കുപ്രവേശനം നിയന്ത്രിക്കുന്ന ഏകോപന സമിതി മേധാവിയാണ് ഇക്കാര്യം അറിയിച്ചത്.

വ്യോമാക്രമണം ഗാസയിലെ അടിസ്‌ഥാന സൗകര്യങ്ങളെ ഗുരുതരമായി ബാധിച്ച സാഹചര്യത്തിലാണ് ഇസ്രയേലിന്റെ നീക്കം. ഇസ്രയേൽ-പലസ്‌തീൻ സംഘർഷം രൂക്ഷമാകുന്നതിനിടെ കനത്ത ഇന്ധനക്ഷാമവും നേരിടുകയാണ് ഗാസ. അതേസമയം, ഖത്തറിൽ നിന്ന് ഗാസയിലേക്കുള്ള ഇന്ധന കയറ്റുമതിക്ക് ഇസ്രയേൽ പച്ചക്കൊടി കാട്ടിയിട്ടുണ്ടെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നുണ്ട്.

പലസ്‌തീൻ-ഇസ്രയേൽ സംഘർഷം പുനരാരംഭിച്ചതിന് ശേഷം 200ലധികം ആളുകൾ ഗാസയിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ആക്രമണം തുടങ്ങി ഒരാഴ്‌ചക്കകം 212 പേർ പലസ്‌തീനിൽ കൊല്ലപ്പെട്ടതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. ഇവരിൽ 61 കുട്ടികളും ഉൾപ്പെടുന്നു. 1,500ലധികം പലസ്‌തീനികൾക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.

Read also: മഹാരാഷ്‌ട്ര പോലീസ് ഗൂഢാലോചന നടത്തുന്നു; പരംബീർ സിംഗ് സുപ്രീം കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE