മഹാരാഷ്‌ട്ര പോലീസ് ഗൂഢാലോചന നടത്തുന്നു; പരംബീർ സിംഗ് സുപ്രീം കോടതിയിൽ

By Syndicated , Malabar News
param bhir singh
Ajwa Travels

മുംബൈ: മഹാരാഷ്‌ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്‌മുഖിനെതിരായ അഴിമതി ആരോപണത്തെ തുടർന്ന് തനിക്കെതിരെ പോലീസ് ഗൂഢാലോചന നടത്തുന്നു എന്ന് ആരോപിച്ച് മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ് സുപ്രീം കോടതിയെ സമീപിച്ചു. തനിക്കെതിരായ അന്വേഷണത്തിൽ ഗൂഢാലോചനയുണ്ട്. കേസ് മറ്റേതെങ്കിലും സംസ്‌ഥാനത്തേക്ക് മാറ്റണമെന്നും അദ്ദേഹം സുപ്രീം കോടതിയെ അറിയിച്ചു.

അനിൽ ദേശ്‌മുഖിനെതിരായി ആരോപണം ഉന്നയിച്ചതിനെ തുടർന്നുള്ള പ്രാഥമിക അന്വേഷണവുമായി ബന്ധപ്പെട്ടാണ് പരംബിര്‍ സിംഗിനെ ചോദ്യം ചെയ്‌തത്. എന്നാല്‍ മുന്‍ മന്ത്രിക്കെതിരായ അഴിമതി ആരോപണങ്ങള്‍ പിന്‍വലിക്കാത്തതിന്റെ പേരില്‍ തനിക്ക് ഭീഷണി നേരിടേണ്ടി വരുന്നുണ്ടെന്നാണ് പരംബിര്‍ വാദിക്കുന്നത്.

മുകേഷ് അംബാനിയുടെ വസതിക്ക് സമീപം കാറില്‍ സ്‍ഫോടക വസ്‌തുക്കള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് കേസ് അന്വേഷണം നടക്കുന്നതിനിടെ പോലീസ് മേധാവിയായ പരംബീര്‍ സിംഗിനെ തല്‍സ്‌ഥാനത്തുനിന്ന് മാറ്റിയിരുന്നു.

തുടർന്നാണ് മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖിനെതിരെ ഗുരുതര ആരോപണവുമായി പരംബീർ സിംഗ് രംഗത്തെത്തിയത്. സച്ചിൻ വാസെ ഉൾപ്പെടെയുള്ളവരെ ഉപയോഗിച്ച് പണം കൈക്കലാക്കാൻ ശ്രമിച്ചുവെന്നായിരുന്നു പരംബീർ സിംഗിന്റെ ആരോപണം.

Read also: കോവിൻ പോർട്ടൽ ഹിന്ദിയിലും 14 പ്രാദേശിക ഭാഷകളിലും ലഭ്യമാക്കും; കേന്ദ്ര ആരോഗ്യ മന്ത്രാലയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE