നിലമ്പൂർ: കോവിഡ് ആർടിപിസിആർ പരിശോധനക്ക് അധിക തുക ഈടാക്കിയ നിലമ്പൂരിലെ സ്വകാര്യ ലാബുകൾക്കെതിരെ നടപടി. കളക്‌ഷൻ സെന്ററായി പ്രവർത്തിക്കുന്ന ഒരു ലാബിന് 5000 രൂപയും മറ്റൊരു ലാബിന് 10,000 രൂപയും പിഴ ചുമത്തി. നിലമ്പൂർ ആശുപത്രി റോഡിൽ പ്രവർത്തിക്കുന്ന ലാബുകൾ കോവിഡ് ടെസ്‌റ്റുകൾക്ക് അധികനിരക്ക് ഈടാക്കുന്നുവെന്ന പരാതിയിൽ സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് നടപടി.
കോഴിക്കോടുള്ള അംഗീകൃത ലാബുകളിലേക്ക് സാമ്പിൾ അയച്ചാണ് ഇവർ ആർടിപിസിആർ റിപ്പോർട് നൽകുന്നത്. 500 രൂപയാണ് സർക്കാർ നിശ്‌ചയിച്ച നിരക്കെന്നിരിക്കെ കളക്‌ഷൻ സെന്ററുകളായ ലാബുകൾ 600 രൂപമുതൽ 800 രൂപവരെ ഈടാക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നാണ് അധികൃതർ അറിയിച്ചത്.
Read Also: തുടർഭരണം കേരള ചരിത്രത്തിലെ സമുജ്വലമായ തുടക്കം; മുഖ്യമന്ത്രി








































