മട്ടന്നൂർ: നഗരസഭയിലെ നായിക്കാലിപ്പുഴയിൽ ചേരുന്ന ചോലത്തോടിന്റെ ഒഴുക്ക് തടസപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത കനത്ത മഴയിൽ മരങ്ങളും മറ്റും കടപുഴകി വീണതാണ് ഒഴുക്കിന് തടസമായത്. സംസ്‌ഥാനത്ത് പ്രളയമുണ്ടായ വർഷങ്ങളിൽ ഏറെ ദുരിതം അനുഭവിച്ചവരാണ് ചോലത്തോട് മിച്ചഭൂമി, മംഗലത്ത് വയൽ നിവാസികൾ.
ചോലത്തോടിൽ ഒഴുക്ക് തടസപ്പെട്ടതിനെ തുടർന്ന് ഈ പ്രദേശങ്ങൾ ദിവസങ്ങളോളം വെള്ളത്തിനടിയിലായിരുന്നു. മരങ്ങളും മറ്റ് തടസങ്ങളും മാറ്റി പുഴയുടെ ഒഴുക്ക് സുഗമമാക്കാൻ അധികൃതർ ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ഇരിക്കൂർ- മട്ടന്നൂർ റോഡ് നവീകരണം പാതിവഴിയിലായപ്പോൾ കഴിഞ്ഞവർഷം റോഡിലും പരിസര വീടുകളിലും വെള്ളം കയറിയിരുന്നു. മഴക്കാലം വരാനിരിക്കെ തോടിന്റെ ഒഴുക്കുകൂടി തടസപ്പെട്ടതിൽ നാട്ടുകാർ ആശങ്കയിലാണ്.
Also Read: ബെവ്‌ക്യൂ ആപ്പിന്റെ പ്രവർത്തനം പുനരാരംഭിക്കും

































