മോളിവുഡിന്റെ കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് അണിയിച്ചൊരുക്കുന്ന ചിത്രം ‘സല്യൂട്ടി’ന്റെ പുതിയ പോസ്‌റ്റര്‍ പുറത്തിറങ്ങി. ദുൽഖർ ഒരു മുഴുനീള പോലീസ് കഥാപാത്രമായി എത്തുന്ന ചിത്രം വേഫറെര്‍ ഫിലിമ്സിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് നിർമിക്കുന്നത്. ബോബി-സഞ്‌ജയ് എന്നിവരാണ് ഈ പക്കാ പോലീസ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തില്‍ മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്‌മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.
കോവിഡ് മഹാമാരി ലോകത്ത് നിന്ന് ഇല്ലാതാകുമെന്നും നല്ല സിനിമകളുമായി തങ്ങൾ എത്തുമെന്നും ദുൽഖർ ചിത്രത്തിന്റെ പോസ്‌റ്റർ പങ്കുവെച്ച് കൊണ്ട് ഫേസ്‌ബുക്കിൽ കുറിച്ചു.
തെന്നിന്ത്യയിലെ പ്രശസ്‌ത സംഗീതകാരനായ സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ഇദ്ദേഹത്തിന്റെ ആദ്യ മലയാള ചിത്രം കൂടിയാണിത്. അസ്‍ലം പുരയില്‍ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ശ്രീകര്‍ പ്രസാദാണ്.
മറ്റ് അണിയറ പ്രവർത്തകർ- മേക്കപ്പ് സജി കൊരട്ടി, കോസ്‌റ്റ്യൂം- സുജിത് സുധാകരന്‍, ആര്‍ട്ട്- സിറില്‍ കുരുവിള, സ്‌റ്റില്‍സ്- രോഹിത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സിദ്ധു പനയ്‌ക്കല്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- കെസി രവി, അസോസിയേറ്റ് ഡയറക്‌ടര്‍- ദിനേഷ് മേനോന്‍, അസിസ്‌റ്റന്റ് ഡയറക്‌ടര്‍മാർ- അലക്‌സ് ആയിരൂര്‍, ബിനു കെ നാരായണന്‍, സുബീഷ് സുരേന്ദ്രന്‍, രഞ്‌ജിത്ത് മടത്തില്‍.
Read Also: സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ഒടിടി പ്ളാറ്റ്‌ഫോം പരിഗണനയിൽ; സാംസ്‌കാരിക മന്ത്രി