സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ഒടിടി പ്ളാറ്റ്‌ഫോം പരിഗണനയിൽ; സാംസ്‌കാരിക മന്ത്രി

By Staff Reporter, Malabar News
saji-cherian
സജി ചെറിയാന്‍
Ajwa Travels

കൊച്ചി: മലയാളത്തില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരു ഒടിടി പ്ളാറ്റ്‌ഫോം കൊണ്ടുവരുന്നത് പരിഗണനയിലുണ്ടെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഒരു വാർത്താ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ഒടിടി പ്ളാറ്റ്ഫോം നിര്‍മിക്കുന്നത് പരിഗണനയിൽ ഉണ്ടെന്നും ഇതിന്റെ സാങ്കേതിക കാര്യങ്ങള്‍ ആലോചിക്കുകയാണെന്നും മന്ത്രി വ്യക്‌തമാക്കി. ഇത്തരമൊരു കാര്യം തുടങ്ങുമ്പോള്‍ അതിന്റെ എല്ലാ വശങ്ങളും ആലോചിക്കുകയും പഠിക്കുകയും വേണമെന്ന് പറഞ്ഞ മന്ത്രി ചിത്രാഞ്‌ജലി സ്‌റ്റുഡിയോയുടെ നിലവാരമുയര്‍ത്താനുള്ള പദ്ധതികള്‍ അണിയറയിൽ നടക്കുന്നുണ്ടെന്നും അറിയിച്ചു.

ലോക്ക്ഡൗണ്‍ പശ്‌ചാത്തലത്തില്‍ പല മലയാള ചിത്രങ്ങളും ഒടിടിയില്‍ റിലീസ് ചെയ്‌തിരുന്നു. കണ്ടന്റ് ഹോസ്‌റ്റിങ് പ്ളാറ്റ്‌ഫോമുകളായി തുടങ്ങിയ ഓഡിയോ–വീഡിയോ ഹോസ്‌റ്റിങ്, സ്ട്രീമിംഗ് സേവനങ്ങളാണ് ഒടിടി അഥവ ഓവര്‍ ദി ടോപ്. എന്നാലിത് പിന്നീട് അതിവേഗം ഹ്രസ്വ ചിത്രങ്ങളുടെയും ഡോക്യുമെന്ററി, വെബ്‌സീരിസ് മുതലായവയുടെയും നിര്‍മാണത്തിലേക്കും സംപ്രേഷണത്തിലേക്കും വളരുകയായിരുന്നു.

മിക്ക ഒടിടി പ്ളാറ്റ്ഫോമുകളും പൊതുവായി ചില ഉള്ളടക്കം സൗജന്യമായും ചിലത് സബ്‌സ്‌ക്രിപ്ഷന്‍ അടിസ്‌ഥാനത്തിലുമാണ് ലഭ്യമാക്കുന്നത്.

Read Also: നിയന്ത്രണങ്ങളിൽ ഇളവ്; പുതിയ പരിഷ്‌കാരങ്ങൾക്ക് എതിരെ ലക്ഷദ്വീപിൽ പ്രതിഷേധം ശക്‌തമാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE