തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥരുടെ ആശങ്കകൾക്ക് അറുതിയായി മന്ത്രിസഭയുടെ പുതിയ തീരുമാനം. കോവിഡ് കാലത്ത് മാറ്റിവച്ച ഒരു മാസത്തെ ശമ്പളം 9 ശതമാനം പലിശയോടെ പിഎഫിൽ ലയിപ്പിക്കാനാണ് സർക്കാർ തീരുമാനം. ആറു ദിവസത്തെ ശമ്പളം ആറു മാസത്തിലായാണ് സർക്കാർ സമാഹരിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ഈ പണം ശേഖരിച്ചത്. ഈ തുക ഏപ്രിലോടെ പിൻവലിക്കാൻ സാധിക്കും.
അടച്ചിടൽ പ്രഖ്യാപിച്ചതിനെ തുടർന്ന് വരുമാനങ്ങൾ നിലച്ച സാഹചര്യത്തിലായിരുന്നു സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ഗഡുക്കളായി പിടിച്ചുവെച്ചത്. തീരുമാനത്തിന് എതിരെ പ്രതിപക്ഷ സംഘടനകൾ പ്രതിഷേധവുമായി എത്തിയിരുന്നു. കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ സർക്കാർ നീക്കത്തിന് എതിരെ കോടതിയെ സമീപിക്കുകയും ചെയ്‌തു. പിന്നീട് സർക്കാർ നിലപാട് കോടതി ശരിവെക്കുകയും ചെയ്‌തു. എന്നാൽ പണം എന്ന് തിരികെ നൽകുമെന്ന് അന്നത്തെ സർക്കുലറിൽ വ്യക്തമാക്കിയിരുന്നില്ല. വിഷയത്തിൽ നിലനിന്നിരുന്ന അനിശ്ചിതത്വം ഇന്നത്തെ മന്ത്രിസഭ തീരുമാനത്തോടെ ഇല്ലാതായിരിക്കുകയാണ്.
Business News: വിപണിമൂല്യത്തില്‍ റെക്കോര്‍ഡ് സൃഷ്‌ടിച്ച് റിലയന്‍സ്; 16 ലക്ഷം കോടി മറികടന്നു





































