കോവിഡ് കാലത്ത് മാറ്റി വെച്ച ശമ്പളം തിരിച്ചു നൽകുന്നു

By News Desk, Malabar News
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും കോവിഡ് കാലത്ത് മാറ്റി വെച്ച ശമ്പളം ഏപ്രിൽ മുതൽ തിരിച്ചു നൽകുന്നു. അഞ്ച് തവണകളായാണ് തിരിച്ചു നൽകുന്നത്.

മാറ്റിവെച്ച ശമ്പളം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ഒക്‌ടോബറിൽ സർക്കാർ വിജ്‌ഞാപനമിറങ്ങിയിരുന്നു. ഏപ്രിൽ മുതൽ ഓഗസ്‌റ്റ് വരെ മാറ്റി വെച്ച ശമ്പളം 2021 ഏപ്രിൽ ഒന്നിന് പിഎഫിൽ ലയിപ്പിക്കും. 2021 ജൂൺ ഒന്നിന് ശേഷം ജീവനക്കാർക്കിതു പിൻവലിക്കാം.

പിഎഫ് നിക്ഷേപത്തിന് ലഭിക്കുന്ന പലിശ ഇതിനും ലഭിക്കും. പിഎഫ് ഇല്ലാത്തവർക്ക് 2021 ജൂൺ ഒന്നു മുതൽ തവണകളായി തിരിച്ചു നൽകും. ഓരോ മാസവും മാറ്റിവെച്ച തുകയാണ് ജൂൺ മുതൽ ഒക്‌ടോബർ വരെ നൽകുന്നത് എന്നായിരുന്നു അന്ന് പുറത്തിറങ്ങിയ വിജ്‌ഞാപനത്തിൽ പറഞ്ഞിരുന്നത്.

Read Also: നക്‌സൽ വർഗീസിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്‌ടപരിഹാരം; മന്ത്രിസഭായോഗം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE