സർക്കാർ ജീവനക്കാരുടെ ഓണം ബോണസ് തുക പ്രഖ്യാപിച്ചു

By News Desk, Malabar News
2000 notes banned in BEVCO outlets in the state
Representational Image
Ajwa Travels

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ഓണത്തിന് ബോണസായി 4,000 രൂപ നൽകാൻ തീരുമാനം. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉൽസവബത്തയായി 2,750 രൂപയും നൽകും. ഓണം അഡ്വാന്‍സായി 15,000 രൂപ നൽകാനും തീരുമാനമാനമായി.

അഞ്ചു തുല്യ ഗഡുക്കളായി തിരിച്ചടക്കണമെന്ന വ്യവസ്‌ഥയിലാണ് അഡ്വാൻസ് നൽകുക. നേരത്തെ അഡ്വാൻസ് നൽകേണ്ട എന്നായിരുന്നു തീരുമാനമെങ്കിലും പിന്നീട് നൽകാൻ തീരുമാനിക്കുകയായിരുന്നു. പാർട്ട്‌ ടൈം- കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റ് ജീവനക്കാർക്ക് അഡ്വാൻസായി 5000 രൂപയും നൽകും.

സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉൽസവബത്ത 1000 രൂപയാണ്. കഴിഞ്ഞ വർഷം ഉൽസവബത്ത ലഭിച്ച കരാർ- സ്‌കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ഉൽസവബത്ത ലഭിക്കുന്നതായിരിക്കും.

Also Read: ‘സ്വപ്‌ന സുരേഷിന്റെ മൊഴി ഗൗരവകരം, മുഖ്യമന്ത്രി രാജിവെയ്‌ക്കണം’; കെ സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE