തിരുവനന്തപുരം: ഓഫീസുകളിലെ ഫയൽ നീക്കത്തിൽ വേഗം പോരെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫയൽ നീക്കത്തിൽ ചിലയിടങ്ങളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. എന്നാൽ, ചിലയിടങ്ങളിലെ ഫയൽ നീക്കത്തിൽ പുരോഗതി ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് കേരളത്തെ സമ്പൂർണ ഇ-ഗവേർണൻസ് സംസ്‌ഥാനമായി പ്രഖ്യാപിക്കുക ആയിരുന്നു മുഖ്യമന്ത്രി.
2016ൽ തന്നെ ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ഓർക്കണമെന്ന് ജീവനക്കാരോട് പറഞ്ഞിരുന്നു. പക്ഷേ, വലിയ പുരോഗതി ആ കാര്യത്തിൽ ഉണ്ടായെന്ന് പറയാൻ പറ്റില്ല. എന്നാൽ, നേരിയ പുരോഗതി ഇല്ലാതെയും ഇരുന്നില്ല. കുറച്ചു മാറ്റങ്ങൾ വന്നു. ഫയലുകൾ വേഗത്തിൽ തീർപ്പാക്കാനുള്ള നിരവധി പദ്ധതികൾ സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായി കുറെ പുരോഗതി ഉണ്ടായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read: കോവിഡിനേക്കാൾ മാരകമായ ‘മഹാമാരി’; നേരിടാൻ തയ്യാറാകണം- ലോകാരോഗ്യ സംഘടന