‘സ്വപ്‌ന സുരേഷിന്റെ മൊഴി ഗൗരവകരം, മുഖ്യമന്ത്രി രാജിവെയ്‌ക്കണം’; കെ സുധാകരൻ

By News Desk, Malabar News
sudhakaran-pinarayi
Ajwa Travels

തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ പ്രതി സ്വപ്‌ന സുരേഷ് നൽകിയ മൊഴി ഗൗരവകരമാണെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. സ്വപ്‌ന സുരേഷ് നൽകിയ മൊഴിയുടെ അടിസ്‌ഥാത്തിൽ മുഖ്യമന്ത്രി രാജിവെയ്‌ക്കണമെന്ന്​ സുധാകരന്‍ ആവശ്യപ്പെട്ടു. ഡോളര്‍ കടത്ത്​ കേസില്‍ മുഖ്യമന്ത്രിക്കെതിരായ സ്വപ്​നയുടെ മൊഴി പുറത്ത്​ വന്നതിന്​ പിന്നാലെയാണ്​ സുധാകരന്റെ വിമര്‍ശനം.

ഡോളർ കടത്തിൽ പ്രതിയാക്കുന്ന ആദ്യ മുഖ്യമന്ത്രി പിണറായി വിജയൻ ആകും, മുഖ്യമന്ത്രി സ്‌ഥാനം രാജിവെക്കാൻ തയ്യാറുണ്ടോ എന്നും കെ സുധാകരൻ വെല്ലുവിളിച്ചു. സ്വപ്​ന മുഖ്യമന്ത്രിയെ അനധികൃതമായി സഹായിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രി വിദേശ കറന്‍സി കടത്തിയെന്നാണ് സ്വപ്‌ന സുരേഷിന്റെ മൊഴി. ഡോളര്‍ കടത്ത് കേസില്‍ ആറ് പ്രതികള്‍ക്ക് കസ്‌റ്റംസ് അയച്ച ഷോക്കോസ് നോട്ടീസിലാണ് ഇത് സംബന്ധിച്ച മൊഴിയുള്ളത്. 2017ലെ മുഖ്യമന്ത്രിയുടെ യുഎഇയിലേക്കുള്ള ആദ്യ യാത്രക്കിടെ അഹമ്മദ് അൽദൗഖി എന്ന യുഎഇ കോൺസുലേറ്റിലെ നയതന്ത്രജ്‌ഞൻ വഴി വിദേശ കറന്‍സി കടത്തിയെന്നാണ് സ്വപ്‍ന വെളിപ്പെടുത്തിയിരിക്കുന്നത്.

Also Read: ‘അഭിമാന ശ്രീ’; പിആർ ശ്രീജേഷിന് രണ്ടുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE