തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് ഉൽസവബത്തയും ബോണസും നല്‍കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അതേസമയം ഓണത്തിന് ശമ്പളം അഡ്വാന്‍സായി നല്‍കില്ലെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം.
മുന്‍കാലത്തെ പോലെ നിശ്‌ചിത ശമ്പള പരിധിയിലുള്ള ജീവനക്കാര്‍ക്കാണ് ബോണസ് നല്‍കുക. പൊതുമേഖലാ സ്‌ഥാപനങ്ങളിലും ഉൽപാദന മേഖലയുമായി ബന്ധപ്പെട്ട സഹകരണ സ്‌ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ നേരത്തെ ബോണസ് പ്രഖ്യാപിച്ചിരുന്നു. സംസ്‌ഥാന സര്‍ക്കാരിന് ഭൂരിപക്ഷം ഷെയറുകളുള്ള പൊതുമേഖലാ സ്‌ഥാപനങ്ങള്‍ക്ക് 8.33 ശതമാനം ബോണസ് നല്‍കും.
Also Read: നിറമരുതൂരിൽ ചെണ്ടുമല്ലി വിപ്ളവം; പൂക്കൾ കയറ്റി അയച്ചു തുടങ്ങി