സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ഈ വർഷവും ലഭിക്കില്ല

By Staff Reporter, Malabar News
security-secratriate-trivandrum
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ ആനുകൂല്യം ഇത്തവണയും നീട്ടി. സാമ്പത്തിക പ്രതിസന്ധിയാണ് കാരണം. കഴിഞ്ഞ വര്‍ഷത്തേത് ഇതുവരെ കൊടുത്തിട്ടില്ല. അതിനു മുന്‍വര്‍ഷത്തേതും നീട്ടിവെച്ചു. പിന്നീട് ഈ തുക പിഎഫിലേക്കു മാറ്റി ഉത്തരവ് ഇറക്കുകയായിരുന്നു.

2022-23ലെ ആനുകൂല്യം ജൂണ്‍ 30 വരെ നീട്ടിയതായി ബുധനാഴ്‌ച ഉത്തരവിറങ്ങി. വരുന്ന സാമ്പത്തിക വര്‍ഷം പ്രതിസന്ധി രൂക്ഷമായി തുടരാന്‍ ഇടയുള്ളതിനാല്‍ ഇത് ഇനിയും നീട്ടിവെച്ചേക്കും. ഒരു വര്‍ഷത്തെ ലീവ് സറണ്ടര്‍ നല്‍കാന്‍ വേണ്ടത് 2500 കോടി രൂപയാണ്.

കോവിഡ് പൊട്ടിപ്പുറപ്പെട്ട 2020-21 സാമ്പത്തിക വര്‍ഷം മുതലാണ് ലീവ് സറണ്ടര്‍ നല്‍കാതായത്. അതേസമയം, കേന്ദ്ര സര്‍ക്കാര്‍ മൂന്നുശതമാനം ക്ഷാമബത്ത കൂടി അനുവദിച്ചു. എന്നാല്‍, സംസ്‌ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എട്ടുശതമാനം ക്ഷാമബത്ത കുടിശികയാണ്.

Read Also: ഫിയോക് പിളർപ്പിലേക്ക്; ഇന്ന് ജനറൽ ബോഡി ചേരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE