ഫിയോക് പിളർപ്പിലേക്ക്; ഇന്ന് ജനറൽ ബോഡി ചേരും

By Staff Reporter, Malabar News
Ajwa Travels

കൊച്ചി: ഭരണഘടനാ ഭേദഗതിയിൽ ഉൾപ്പെടെ തീരുമാനം എടുക്കാൻ സംസ്‌ഥാനത്തെ തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ ജനറൽ ബോഡി ഇന്ന് കൊച്ചിയിൽ ചേരും. നിലവില്‍ ഫിയോക്കിന്റെ ആജീവനാന്ത ചെയര്‍മാനായ ദിലീപിനെയും വൈസ് ചെയര്‍മാനായ ആന്റണി പെരുമ്പാവൂരിനെയും സ്‌ഥാനങ്ങളിൽ ‍നിന്ന് നീക്കാനുള്ള ഭരണഘടന ഭേദഗതിക്കാണ് ഫിയോക് ഒരുങ്ങുന്നത്.

ഈ സ്‌ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് പാടില്ലെന്ന ചട്ടം നീക്കം ചെയ്‌തേക്കും. അതേസമയം പുതിയ നീക്കങ്ങളുടെ പശ്‌ചാത്തലത്തിൽ ഇന്നത്തെ യോഗത്തിൽ ആന്റണി പെരുമ്പാവൂരും ദിലീപും പങ്കെടുത്തേക്കില്ല. രാവിലെ 11നുള്ള യോഗത്തിന് ശേഷം ഫിയോക് ഭാരവാഹികൾ ഉച്ചതിരിഞ്ഞ് മാദ്ധ്യമങ്ങളെ കാണും.

2017ൽ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ പിളർത്തിക്കൊണ്ടാണ് ദിലീപും ആന്റണി പെരുമ്പാവൂരും ചേർന്ന് ഫിയോക് എന്ന സംഘടനക്ക് രൂപം നൽകിയത്. നാല് വർഷത്തെ പ്രവർത്തനത്തിനിടയിൽ ചെയർമാൻ, വൈസ് ചെയർമാൻ സ്‌ഥാനങ്ങൾ വഹിച്ചിരുന്ന ദിലീപ്, ആന്റണി പെരുമ്പാവൂർ എന്നിവരുമായി ചില പ്രവർത്തകർക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടായി.

വാർഷിക യോ​ഗം ചേരാനിരിക്കെ അടുത്തിടെയാണ് അഭിപ്രായവ്യത്യാസം മറനീക്കി പുറത്തുവന്നത്. ചെയർമാൻ, വൈസ് ചെയർമാൻ സ്‌ഥാനങ്ങൾ ആജീവനാന്തം ഇരുവർക്കുമായി നൽകേണ്ടതില്ലെന്ന അഭിപ്രായമുയരുകയും ഭരണഘടന തന്നെ മാറ്റിയെഴുതാൻ നീക്കം നടക്കുകയുമാണ്.

Read Also: ഖത്തറിൽ കോവിഡ് വാക്‌സിൻ നാലാം ഡോസിന് അനുമതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE