ഖത്തറിൽ കോവിഡ് വാക്‌സിൻ നാലാം ഡോസിന് അനുമതി

By Staff Reporter, Malabar News
Vaccination-Qatar
Representational Image
Ajwa Travels

ദോഹ: ഖത്തറിൽ കോവിഡ് വാക്‌സിന്റെ നാലാം ഡോസിന് അനുമതി നല്‍കി പൊതുജനാരോഗ്യ മന്ത്രാലയം. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഗുരുതരമായ മറ്റ് രോഗങ്ങളുള്ളവര്‍ക്കും മാത്രമാണ് നാലാം ഡോസ്. ഗുരുതര രോഗങ്ങളുള്ളവര്‍ക്ക് പ്രായം പരിഗണിക്കാതെ തന്നെ നാലാം ഡോസ് വാക്‌സിനേഷന്‍ നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫൈസര്‍-ബയോഎന്‍ടെക് വാക്‌സിനായിരിക്കും നാലാം ഡോസായി നല്‍കുക.

ബൂസ്‌റ്റര്‍ ഡോസ് (മൂന്നാം ഡോസ്) സ്വീകരിച്ച് നാല് മാസം പൂര്‍ത്തിയായവര്‍ക്കാണ് നാലാം ഡോസ് എടുക്കാന്‍ സാധിക്കുക. ശാസ്‍ത്രീയമായ പഠനങ്ങളുടെ അടിസ്‌ഥാനത്തില്‍ ബൂസ്‌റ്റര്‍ ഡോസ് സ്വീകരിച്ച് നാല് മാസങ്ങള്‍ക്ക് ശേഷം പ്രതിരോധ ശേഷി കുറഞ്ഞുവരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ കോവിഡ് ബാധിച്ചാല്‍ ഗുരുതരമാവാന്‍ സാധ്യതയുള്ളവര്‍ക്ക് പ്രതിരോധ ശേഷി ഉറപ്പുവരുത്താന്‍ ലോകത്ത് പല രാജ്യങ്ങളും നാലാം ഡോസ് വാക്‌സിന്‍ നല്‍കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം വിശദീകരിക്കുന്നു.

Read Also: പതിവ് തെറ്റിയില്ല, ഇന്ധനവില ഇന്നും കൂടി; ഡീസൽ 100 കടന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE