പണിമുടക്കിൽ നിന്നും സിനിമാ തിയേറ്ററുകളെ ഒഴിവാക്കണമെന്ന് ഫിയോക്

By Desk Reporter, Malabar News
feuok-demands-to-exclude-movie-theaters-from-strike
Representational Image
Ajwa Travels

കൊച്ചി: തിങ്കളാഴ്‌ച ആരംഭിക്കുന്ന രണ്ടു ദിവസത്തെ പൊതു പണിമുടക്കിൽ നിന്ന് സംസ്‌ഥാനത്തെ സിനിമാ തിയേറ്ററുകളെ ഒഴിവാക്കണമെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. കോവിഡ് വ്യാപനത്തിന് ശേഷം തിയേറ്ററുകൾ പൂർണമായി തുറന്നുവരുന്ന സമയമാണിതെന്നും ഈ ഘട്ടത്തിൽ ഇവ അടച്ചിടുന്നത് തിരിച്ചടിയാകുമെന്നും ഫിയോക് പറഞ്ഞു.

ഇന്ധന വിലവർധന അടക്കം കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് സംയുക്‌ത തൊഴിലാളി യൂണിയൻ രാജ്യവ്യാപകമായി പണിമുടക്ക് നടത്തുന്നത്. കേരളത്തിലും പണിമുടക്ക് ശക്‌തമാകും. എല്ലാ മേഖലയും പണിമുടക്കിൽ സഹകരിക്കണമെന്നും, അവശ്യ സേവനങ്ങളെ സമരത്തിൽ നിന്നൊഴിവാക്കുമെന്നും സംയുക്‌ത തൊഴിലാളി സംഘടനകൾ അറിയിച്ചു.

എല്ലാ ജില്ലകളിലും 25 സമര കേന്ദ്രങ്ങൾ തുറന്ന് റാലികൾ നടത്താനാണ് തീരുമാനം. ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെ സഹകരിക്കണമെന്നും ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. മോട്ടോർ വാഹനമേഖല, കെഎസ്ആർടിസി, വ്യാപാര മേഖല എന്നിവ പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ പൊതുഗതാഗതത്തേയും കട കമ്പോളങ്ങളെയും ബാധിച്ചേക്കും. ട്രെയിൻ സർവീസ് ഉണ്ടാകുമെങ്കിലും യാത്ര ഒഴിവാക്കി പൊതുജനവും സഹകരിക്കണമെന്ന് സംയുക്‌ത തൊഴിലാളി യൂണിയൻ ആവശ്യപ്പെട്ടു.

Most Read:  ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഏകീകരണം; ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE