തിരുവനന്തപുരം: ദേശീയ പണിമുടക്കിനെ തുടർന്ന് മാർച്ച് 28, 29 തീയതികളിൽ സംസ്‌ഥാനത്ത് രജിസ്‌റ്റർ ചെയ്‌തത് 54 കേസുകൾ. മാർച്ച് 28ആം തീയതി 23 കേസുകളും, മാർച്ച് 29ആം തീയതി 31 കേസുകളുമാണ് സംസ്‌ഥാനത്ത് രജിസ്‌റ്റർ ചെയ്‌തത്. പൊതുമുതൽ നശിപ്പിക്കൽ, വഴി തടയൽ, പരിക്കേൽപ്പിക്കൽ, സംഘം ചേരൽ തുടങ്ങി നിരവധി വകുപ്പുകൾ പ്രകാരമാണ് കേസുകൾ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
കൂടാതെ സമരക്കാരെ ആക്രമിച്ചതിനും പോലീസ് കേസെടുത്തിട്ടുണ്ട്. വഴി തടഞ്ഞ സമരക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കൃഷ്‌ണഗിരി സ്വദേശി ഷൈജു തോമസിനെതിരെ അമ്പലവയൽ പോലീസാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. ഒപ്പം തന്നെ പണിമുടക്ക് ദിവസം മലപ്പുറം തിരൂരിൽ രോഗിയുമായി പോയ ഓട്ടോ ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ 5 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. കൂടാതെ തൃശൂർ ആലത്തൂര്‍ പാടൂര്‍ കെഎസ്ഇബി ഓഫീസ് അടിച്ചു തകര്‍ക്കുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്‌ത സംഭവത്തില്‍ രണ്ട് സിപിഎം ലോക്കല്‍ സെക്രട്ടറിമാർ അടക്കം 5 പേര്‍ അറസ്‌റ്റിലായി.
Read also: സംസ്‌ഥാനത്ത് അവസാന വർഷ പരീക്ഷ ബഹിഷ്‌കരിച്ച് എംബിബിഎസ് വിദ്യാർഥികൾ