മലപ്പുറം: പണിമുടക്ക് ദിവസം തിരൂരിൽ ഓട്ടോ ഡ്രൈവറെ ആക്രമിച്ച കേസിൽ അഞ്ചുപേർ അറസ്‌റ്റിൽ. സിഐടിയു, എസ്‌ടിയു, എഐടിയുസി പ്രവർത്തകരാണ് പിടിയിലായത്. തിരൂർ ജില്ലാ ആശുപത്രിയിലേക്ക് രോഗിയുമായി പോകുമ്പോഴാണ് ഡ്രൈവർ യാസർ അറാഫത്തിന് നേരെ സമരാനുകൂലികളുടെ ആക്രമണം ഉണ്ടായത്.
യാസറിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. രോഗിയുമായി പോകുമ്പോൾ തന്നെ മർദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്‌തെന്നാണ് യാസർ പോലീസിൽ പരാതി നൽകിയത്. യാസറിനെ പരിക്കുകളോടെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Most Read: ലിംഗ പരിശോധന ആവശ്യപ്പെട്ടു; ആലുവ പോലീസ് സ്‌റ്റേഷനിൽ ട്രാൻസ്ജെൻഡർ പ്രതിഷേധം