തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസ്‌താവന ഐഎൻടിയുസിയെ സമൂഹത്തിൽ മോശക്കാരാക്കി എന്ന് സംഘടനയുടെ സംസ്‌ഥാന പ്രസിഡണ്ട് ആർ ചന്ദ്രശേഖരൻ. കോൺഗ്രസിന്റെ പോഷക സംഘടന തന്നെയാണ് ഐഎൻടിയുസി എന്ന് ചരിത്രം ഓർമ്മിപ്പിച്ചു കൊണ്ടാണ് വിഡി സതീശന് മറുപടിയുമായി ആർ ചന്ദ്രശേഖരൻ രംഗത്തെത്തിയത്.
പ്രതിപക്ഷ നേതാവ് വിഡി സതീശനും ഐഎൻടിയുസിയും തമ്മിലുള്ള വാക് പോരിൽ ഒരുസമവായം ഉണ്ടാക്കാൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഐഎൻടിയുസി സംസ്‌ഥാന പ്രസിഡണ്ട് ആർ ചന്ദ്രശേഖരനുമായി ഒന്നര മണിക്കൂറോളം ചർച്ച നടത്തിയിരുന്നു. എന്നാൽ ചർച്ചയിൽ യാതൊരു സമവായവും ഉണ്ടായിട്ടില്ലെന്നാണ് സൂചന.
പണിമുടക്കിനെക്കുറിച്ച് മൂന്ന് മാസം മുൻപ് തന്നെ പാർട്ടിയെ അറിയിച്ചിരുന്നു. എന്നാൽ എന്തിനാണ് പണിമുടക്ക് എന്ന കാര്യം പ്രതിപക്ഷ നേതാവ് അന്വേഷിച്ചിരുന്നില്ല. വിഡി സതീശന്റെ പ്രസ്‌താവന അണികളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ പ്രസ്‌താവന ഐഎൻടിയുസിയെ പൊതുസമൂഹത്തിന് മുന്നിൽ മോശക്കാരാക്കിയെന്നും ചന്ദ്രശേഖരൻ ആരോപിച്ചു.
Read Also: കെവി തോമസ് സിപിഎം സെമിനാറിൽ പങ്കെടുക്കും എന്നാണ് പ്രതീക്ഷ; എംവി ജയരാജൻ