വയനാട്ടിൽ ഒരു കുട്ടിക്ക് കൂടി ഷിഗെല്ല; ആരോഗ്യനില തൃപ്‌തികരമെന്ന് ആരോഗ്യമന്ത്രി

കോളിയാടി മാർ ബസേലിയോസ് എയുപി സ്‌കൂളിലെ വിദ്യാർഥികൾക്കാണ് രോഗം സ്‌ഥിരീകരിക്കുന്നത്. 38 വിദ്യാർഥികളാണ് ലക്ഷണങ്ങളോടെ ചികിൽസയിൽ ഉള്ളത്.

By Senior Reporter, Malabar News
Shigella
Representational Image

ബത്തേരി: വയനാട്ടിൽ ഒരു കുട്ടിക്ക് കൂടി ഷിഗെല്ല സ്‌ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ച കുട്ടികളുടെ എണ്ണം മൂന്നായി. കോളിയാടി മാർ ബസേലിയോസ് എയുപി സ്‌കൂളിലെ വിദ്യാർഥികൾക്കാണ് രോഗം സ്‌ഥിരീകരിക്കുന്നത്. 38 വിദ്യാർഥികളാണ് ലക്ഷണങ്ങളോടെ ചികിൽസയിൽ ഉള്ളത്.

കുട്ടികളുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു. എല്ലാ വകുപ്പുകളും ഏകോപിപ്പിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും. സ്‌കൂളിലെ കിണറിലെ വെള്ളത്തിന്റെ പരിശോധനാ ഫലം നാളെ വൈകീട്ട് ലഭിക്കും. ഹോട്ടലുകളിലും തട്ടുകടകളിലും കർശന പരിശോധന നടക്കും. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ പരിസരവും വൃത്തിയാക്കുന്ന കാര്യങ്ങൾ വേഗത്തിലാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

സ്‌കൂൾ തുറന്നതിന് പിന്നാലെയാണ് കുട്ടികൾക്ക് പനിയും ഛർദിയും വയറിളക്കവും ബാധിച്ചത്. തുടർന്ന് ചികിൽസ തേടിയതോടെ നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്‌ഥിരീകരിച്ചത്‌. രോഗബാധ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ മന്ത്രി ടി സിദ്ദിഖിന്റെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. രോഗ്യവ്യപനത്തിന്റെ പശ്‌ചാത്തലത്തിൽ ആരോഗ്യമന്ത്രി ജാഗ്രതാ നിർദ്ദേശം നൽകി.

Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE