കോഴിക്കോട്: പൊതുപണിമുടക്കിൽ ജോലിക്ക് എത്തിയ അധ്യാപകരെ സമരാനുകൂലികൾ മർദ്ദിച്ചതായി പരാതി. കോഴിക്കോട് അത്തോളി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകരെയാണ് പ്രാദേശിക സിപിഎം നേതാക്കൾ മർദ്ദിച്ചത്. ഇന്ന് രാവിലെ സ്‌കൂളിൽ എത്തിയാണ് സമരാനുകൂലികൾ മർദിച്ചതെന്ന് അധ്യാപകർ പറയുന്നു.
ദേശീയ അധ്യാപക പരിഷത്തിന്റെ കൊയിലാണ്ടി ഉപജില്ലാ പ്രസിഡണ്ട് ബിജു, സുബാഷ് എന്നീ അധ്യാപകരെ സിപിഎം പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിൽ എത്തിയ സംഘം വിദ്യാലയത്തിൽ വെച്ച് മർദ്ദിച്ചതായാണ് പരാതി. പരിക്കേറ്റതിനെ തുടർന്ന് ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധിയുടെ പശ്‌ചാത്തലത്തിൽ കൂടിയാണ് അധ്യാപകർ ജോലിക്ക് എത്തിയതെന്ന് നേതാക്കൾ പറഞ്ഞു. അധ്യാപകരെ മർദ്ദിച്ചവർക്ക് എതിരെ നടപടി എടുക്കണമെന്ന് ദേശീയ അധ്യാപക പരിഷത്ത് സംസ്‌ഥാന ജനറൽ സെക്രട്ടറി ടി അനൂപ് കുമാർ ആവശ്യപ്പെട്ടു. സംഭവത്തിൽ അത്തോളി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Most Read: ഏഷ്യാനെറ്റ് ന്യൂസ് ചാനലിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് സംയുക്‌ത ട്രേഡ് യൂണിയൻ