മലപ്പുറം: ഗാർഹിക പീഡനത്തെ തുടർന്ന് പോലീസില്‍ പരാതി നല്‍കിയ ഭാര്യയെ ഭര്‍ത്താവ് കോടാലി കൊണ്ട് വെട്ടി. മലപ്പുറം വഴിക്കടവിലെ മുഹമ്മദ് സലീമാണ് ഭാര്യ സീനത്തിനെ ആക്രമിച്ചത്. പ്രതിയെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ സീനത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനിടെ കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്.
മദ്യപിച്ചെത്തി ഭാര്യയെ സലീം മർദ്ദിക്കുന്നത് പതിവാണ്. ഇതുസംബന്ധിച്ച് യുവതി നൽകിയ പരാതിയെ തുടർന്ന് പലതവണ പോലീസ് സലീമിനെ താക്കീത് ചെയ്‌ത് വിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം വീണ്ടും ഗാര്‍ഹിക പീഡന പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സീനത്തിനെ സലീം ആക്രമിച്ചത്.
Read also: വിദ്യാർഥികൾക്കായി ഡേറ്റാ പാക്കേജുകൾ തുടങ്ങണം; ഗവർണറെ കണ്ട് എംഎസ്‌എഫ്







































