വിദ്യാർഥികൾക്കായി ഡേറ്റാ പാക്കേജുകൾ തുടങ്ങണം; ഗവർണറെ കണ്ട് എംഎസ്‌എഫ്

By News Desk, Malabar News
Start data packages for students; MSF met with the Governor
Ajwa Travels

തേഞ്ഞിപ്പലം: വിദ്യാർഥികൾക്കായി ‘സ്‌റ്റുഡന്റ്‌സ് ഡേറ്റ’ പാക്കേജുകൾ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എംഎസ്‌എഫ് നിവേദനം നൽകി. ഓപ്പൺ യൂണിവേഴ്‌സിറ്റി തുടങ്ങാത്ത സാഹചര്യത്തിൽ മറ്റു യൂണിവേഴ്‌സിറ്റികളിൽ നിർത്തലാക്കിയ വിദൂര വിദ്യാഭ്യാസം പുനരാരംഭിക്കണമെന്നും എംഎസ്‌എഫ്‌ ആവശ്യപ്പെട്ടു.

സാങ്കേതിക സർവകലാശാലാ വിദ്യാർഥികൾ നേരിടുന്ന പ്രശ്‌നങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരീക്ഷ, ഫലപ്രഖ്യാപനം തുടങ്ങിയ അനിശ്‌ചിതത്വങ്ങളും ഗവർണറെ അറിയിച്ചിട്ടുണ്ട്. സംസ്‌ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ, സീനിയർ വൈസ് പ്രസിഡണ്ട് എപി അബ്‌ദു സമദ്, സംസ്‌ഥാന ഭാരവാഹികളായ ഷഫീഖ് വഴിമുക്ക്, കെഎം ഫവാസ്, ബിലാൽ റഷീദ് എന്നിവരാണ് ഗവർണറെ കണ്ടത്.

Also Read: രാമനാട്ടുകര അപകടം; സംഘത്തലവൻ അപകടം നടന്നയുടൻ രക്ഷപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE