മലപ്പുറം: തിരൂരിൽ അമ്മയെയും ഒന്നരവയസുള്ള കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരൂർ ഏഴൂർ സ്വദേശി ഇർഫാന (30), മകൻ അമൻ മാലിക്ക് എന്നിവരാണ് മരിച്ചത്. കുഞ്ഞുമായി യുവതി കിണറ്റിൽ ചാടിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
തിങ്കളാഴ്‌ച വൈകിട്ടോടെയായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്നവർ പുറത്തുപോയ സമയത്താണ് യുവതി കുഞ്ഞുമായി കിണറ്റിൽ ചാടിയതെന്നാണ് വിവരം. യുവതിയുടെ ആത്‍മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. നാലുമാസം മുമ്പാണ് ഇർഫാനയുടെ മാതാവ് മരിച്ചത്. ഇതേത്തുടർന്ന് ഇർഫാന കടുത്ത മനോവിഷമത്തിൽ ആയിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ







































