കാസർഗോഡ് : ജില്ലയിൽ കൊവാക്‌സിന്റെ രണ്ടാം ഡോസ് നാളെ(ജൂൺ 26) 11 ആരോഗ്യ സ്‌ഥാപനങ്ങളിൽ വിതരണം ചെയ്യും. ജില്ലാ മെഡിക്കൽ ഓഫിസർ ഡോക്‌ടർ കെആർ രാജനാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. വാക്‌സിനേഷനായി സർക്കാരിന്റെ കോവിൻ പോർട്ടലിൽ രജിസ്‌റ്റർ ചെയ്യേണ്ടതാണ്. വിശദ വിവരങ്ങൾക്കായി 9061078026, 9061076590 എന്ന നമ്പറുകളിൽ ബന്ധപ്പെടാം.
ജില്ലാ ആശുപത്രി കാഞ്ഞങ്ങാട്, ജനറൽ ആശുപത്രി കാസർഗോഡ്, എഫ്എച്ച്സി ഉദുമ, സിഎച്ച്സി ചെറുവത്തൂർ, താലൂക്ക് ആശുപത്രി പനത്തടി, സിഎച്ച്സി കുമ്പള, സിഎച്ച്സി മുളിയാർ, താലൂക്ക് ആശുപത്രി മംഗൽപാടി, സിഎച്ച്സി ബദിയഡുക്ക, എഫ്എച്ച്സി എണ്ണപ്പാറ, എഫ്എച്ച്സി ചിറ്റാരിക്കൽ എന്നീ ആരോഗ്യ സ്‌ഥാപനങ്ങളിലാണ് നാളെ കൊവാക്‌സിന്റെ രണ്ടാം ഡോസ് വിതരണം ചെയ്യുക.
Read also : ‘സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെയ്‌ക്കണം’; ഗവര്‍ണര്‍ക്ക് കത്തയച്ച് കെ സുധാകരന്‍






































