‘സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെയ്‌ക്കണം’; ഗവര്‍ണര്‍ക്ക് കത്തയച്ച് കെ സുധാകരന്‍

By News Desk, Malabar News
കെ സുധാകരൻ
Ajwa Travels

തിരുവനന്തപുരം: സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിയ്‌ക്കും കത്തയച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. കടുത്ത കോവിഡ് ഭീഷണികള്‍ക്കിടയില്‍ വിദ്യാര്‍ഥികളുടെ ജീവന്‍ പന്താടിക്കൊണ്ട് പരീക്ഷ നടത്താനുള്ള നീക്കത്തില്‍ നിന്ന് സര്‍വകലാശാലകള്‍ അടിയന്തരമായി പിന്‍മാറണമെന്നാണ് കത്തിലെ ആവശ്യം.

സംസ്‌ഥാനത്ത് വിദ്യാര്‍ഥികള്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ പോലും നൽകിയിട്ടില്ല. ഇത് സര്‍ക്കാരിന്റെ അതീവ ഗുരുതരമായ വീഴ്‌ചയാണെന്നും സുധാകരന്‍ കത്തില്‍ ചൂണ്ടിക്കാട്ടി. ആരോഗ്യ സുരക്ഷയെ കുറിച്ചുള്ള വിദ്യാര്‍ഥികളുടെയും രക്ഷകര്‍ത്താക്കളുടെയും ആശങ്ക ന്യായമാണെന്നും അദ്ദേഹം കത്തിൽ പറയുന്നു.

സംസ്‌ഥാനത്ത്‌ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നിരിക്കുകയും കോവിഡ് ഡെല്‍റ്റാ വകഭേദം പടരുകയും ചെയ്യുകയാണ്. ലോക്ക്ഡൗണ്‍ നിയന്ത്രണം തുടരുന്നതിനാല്‍ യാത്രാസൗകര്യവും നിലവിലില്ല. ഈ സാഹചര്യത്തിലാണ് സര്‍വകലാശാലകൾ പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

Malabar News: ഒരാഴ്‌ചക്ക് ശേഷം തൃശ്ശിലേരി വീണ്ടും കടുവപ്പേടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE