ഇൻഡിഗോ ആഭ്യന്തര സർവീസ്; ജൂലൈ രണ്ട്​ മുതൽ പുനഃരാരംഭിക്കും

By Desk Reporter, Malabar News
Indigo Domestic Service
Ajwa Travels

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽ നിന്ന് ജൂലൈ രണ്ട്​ മുതൽ ഇൻഡിഗോ ആഭ്യന്തര സർവീസുകൾ പുനഃരാരംഭിക്കും. മുംബൈ, ഹൈദരാബാദ്​, ചെന്നൈ സെക്‌ടറുകളിൽ തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ്​ സർവീസ്​.

രാവിലെ 10.55ന്​ മുംബൈയിൽനിന്നു പുറപ്പെടുന്ന വിമാനം 12.40ന്​ കരിപ്പൂരിലെത്തും. തിരിച്ച്​ 1.10ന്​ പുറപ്പെട്ട്​ 2.50ന്​ മുംബൈയിലെത്തും. ഹൈദരാബാദിൽനിന്ന്​ വൈകീട്ട്​ 6.20ന്​ പുറപ്പെട്ട്​ രാത്രി 8.45ന് വിമാനം ​ കരിപ്പൂരിലെത്തും. 9.05ന്​ മടങ്ങി രാത്രി 11.30ന്​ ഹൈദരാബാദി​ൽ തിരിച്ചെത്തും.

ചെന്നൈയിൽനിന്ന്​ രാവിലെ 6.25നാണ്​ സർവീസ്​. 8.15ന്​ കരിപ്പൂരിൽ എത്തുന്ന വിമാനം 8.30ന്​ മടങ്ങി 10.20ന്​ ചെന്നൈയിലെത്തും. മുംബൈയിലേക്ക്​ 180 പേർക്ക്​ സഞ്ചരിക്കാവുന്ന 320യും ചെന്നൈ, ​ഹൈദരാബാദ്​ സെക്‌ടറിൽ 76 പേർക്ക്​ സഞ്ചരിക്കാവുന്ന എടിആർ വിമാനവുമാണ് സർവീസ് നടത്തുക.

Read also: എംസി ജോസഫൈന്റെ രാജി അഭിനന്ദനാര്‍ഹം; കെ സുധാകരന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE