എംസി ജോസഫൈന്റെ രാജി അഭിനന്ദനാര്‍ഹം; കെ സുധാകരന്‍

By Syndicated , Malabar News
The resignation of MC Josephine is commendable
Ajwa Travels

തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അധ്യക്ഷ സ്‌ഥാനത്ത് നിന്നുള്ള എംസി ജോസഫൈന്റെ രാജി സ്വാഗതം ചെയ്‌ത്‌ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വൈകിയാണ് രാജിയെങ്കിലും നടപടി അഭിനന്ദനാര്‍ഹമെന്ന് കെ സുധാകരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു പ്രതികരണം.

“വൈകിയാണെങ്കിലും ജോസഫൈന്റെ രാജി അഭിനന്ദനീയമാണ്. പാവങ്ങളോട് ധാര്‍ഷ്‌ട്യത്തോടെ ഇടപെടുന്ന ആദ്യത്തെ സിപിഐഎം നേതാവല്ല ജോസഫൈന്‍. ജോസഫൈന്റെ പതനത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ സ്വയം നവീകരിക്കാന്‍ തയ്യാറാകണം”- സുധാകരൻ പറഞ്ഞു.

അതേസമയം ജോസഫൈൻ രാജി വച്ചത് മറ്റു വഴികൾ ഇല്ലാത്തത് കൊണ്ടാണെന്ന് ആയിരുന്നു ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം. വനിതാ കമ്മീഷനിൽ പാർട്ടി നേതാക്കളല്ല, സ്‍ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിവുള്ളവരാണ് വേണ്ടത്. പുതിയ അധ്യക്ഷ സ്‌ഥാനത്തേക്ക് രാഷ്‌ട്രീയക്കാർ അല്ലാത്തവരെ പരി​ഗണിക്കണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Read also: നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം; രണ്ടാമത്തെ യുവതിയുടെ മൃതദേഹവും കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE