ചാത്തന്നൂർ: പ്രസവിച്ചയുടൻ അമ്മ കരിയിലക്കുഴിയിൽ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച സംഭവത്തെ തുടർന്ന് കാണാതായ രണ്ടാമത്തെ യുവതിയുടെ മൃതദേഹവും കണ്ടെത്തി. ഗ്രീഷ്മ എന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന ആര്യയുടെ മൃതദേഹം നേരത്തെ കണ്ടെടുത്തിരുന്നു.
കുഞ്ഞ് മരിച്ച സംഭവത്തിൽ അമ്മയായ രേഷ്മയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. രേഷ്മയുടെ ഭർത്താവ് വിഷ്ണുവിന്റെ ബന്ധുക്കളാണ് യുവതികൾ. ഇന്നലെ ഉച്ച മുതലാണ് ഇവരെ കാണാതായത്. കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കുന്നതിന് യുവതികളെ പോലീസ് വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ കാണാതായത്.
Read also: വനിതാ കമ്മീഷന് സർക്കാരിന് അതീതമായി പ്രവർത്തിക്കാൻ സാധിക്കണം; കെകെ രമ