കോഴിക്കോട് : ജില്ലയിലെ ചക്കിട്ടപ്പാറ പഞ്ചായത്തിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. പഞ്ചായത്തിൽ മൂന്നാം വാർഡിലെ ചെമ്പനോടയിൽ കാട്ടാനശല്യം ദിവസങ്ങളായി തുടരുകയാണ്. കഴിഞ്ഞ ദിവസവും പ്രദേശത്തിറങ്ങിയ കാട്ടാനക്കൂട്ടം കൃഷികൾ നശിപ്പിച്ചിരുന്നു.
കൊറത്തിപ്പാറ ഒഴുകയിൽമുക്കിലെ പെരുവേലിൽ ദേവസ്യയുടെ വാഴക്കൃഷിയാണ് ഇന്നലെ കാട്ടാനക്കൂട്ടം നശിപ്പിച്ചത്. കൃഷിനാശം വരുത്തുന്നതിനൊപ്പം തന്നെ വീടുകൾക്ക് മുന്നിൽ വരെയെത്തുന്ന കാട്ടാനക്കൂട്ടം പ്രദേശവാസികളുടെ ആശങ്ക വർധിപ്പിക്കുകയാണ്.
നിലവിൽ മിക്ക ദിവസങ്ങളിലും ഈ പ്രദേശത്ത് കാട്ടാന ഇറങ്ങുന്നതായി പ്രദേശവാസികൾ വ്യക്‌തമാക്കി. ഈ സാഹചര്യത്തിൽ വനംവകുപ്പ് അധികൃതർ ഇത് തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ വ്യക്‌തമാക്കുന്നത്.
Read also : മയക്കുമരുന്നുമായി യുവാവ് അറസ്‌റ്റിൽ; 9 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു








































