മങ്കട: മാരകശേഷിയുള്ള മയക്കുമരുന്നായ എംഡിഎംയുമായി യുവാവ് പിടിയിൽ. അങ്ങാടിപ്പുറം പുത്തനങ്ങാടി ഒടുവിൽ വീട്ടിൽ മുഹമ്മദ് ഇല്യാസിനെയാണ് പിടികൂടിയത്. ഇയാളിൽ നിന്ന് 9 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
അന്താരാഷ്‌ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് അറസ്‌റ്റ്. പരിശോധനയിൽ യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ട് ബംഗളൂരു, ഗോവ എന്നിവിടങ്ങളിൽ നിന്ന് മാരക ശേഷിയുള്ള ലഹരിമരുന്നുകൾ എത്തുന്നതായി വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് പെരിന്തൽമണ്ണ ഡിവൈഎസ്‌പി കെഎം ദേവസ്യ, മങ്കട സിഐ എൻ പ്രജീഷ്, എസ്ഐ മാത്യു എന്നവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
മുഹമ്മദ് ഇല്യാസിനെ നേരത്തെയും മയക്കുമരുന്നുമായി പിടികൂടിയിട്ടുണ്ട്. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.
Read also: പോലീസ് കസ്‌റ്റഡിയിലുള്ള വാഹനങ്ങളിൽ മോഷണശ്രമം; നാലുപേർ അറസ്‌റ്റിൽ