മലപ്പുറം: വിവാഹ വേദിയിൽവെച്ച് മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് പണം കൈമാറി നവദമ്പതികൾ മാതൃകയായി. കാവുംപുറം കണ്ടരങ്ങത്ത് തുളസീദാസിന്റെയും വിജയലക്ഷ്മിയുടെയും മകന് സന്ദീപും കീഴാറ്റൂരിലെ അഞ്ജിതയുമാണ് താലികെട്ടിന് ശേഷം വിവാഹ വേദിയില്‍വെച്ച് തുക വാക്സിൻ ചലഞ്ചിലേക്ക് കൈമാറിയത്. സിപിഎം വളാഞ്ചേരി ഏരിയാ സെക്രട്ടറി കെപി ശങ്കരന് തുക ഏറ്റുവാങ്ങി.
എന്‍ വേണുഗോപാലന്‍, അജി കോട്ടീരി, യാസര്‍ പാറക്കല്‍, രവി, പാറക്കല്‍ ഖമറുദ്ദീന് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഡിവൈഎഫ്ഐ കാവുംപുറം മേഖലാ കമ്മിറ്റി നടത്തിവരുന്ന ദീര്‍ഘദൂര യാത്രക്കാര്‍ക്കുള്ള ഭക്ഷണവിതരണത്തിലും ദമ്പതികൾ പങ്കെടുത്തു. ഡിവൈഎഫ്ഐ കാവുംപുറം മേഖലാകമ്മിറ്റി അംഗമാണ് സന്ദീപ്.
Most Read: ‘ഫാന്റസിയ’ ഷോർട് ഫിലിം ശ്രദ്ധേയം; പൂർണമായും മൊബൈലിൽ ഷൂട്ട് ചെയ്ത സിനിമ






































