‘ഫാന്റസിയ’ ഷോർട് ഫിലിം ശ്രദ്ധേയം; പൂർണമായും മൊബൈലിൽ ഷൂട്ട് ചെയ്‌ത സിനിമ

By PR Sumeran, Special Correspondent
  • Follow author on
'Phantasia' short film notable
Ajwa Travels

മൊബൈല്‍ ഫോണില്‍ സീറോ ബജറ്റില്‍ ഒരുക്കിയ 11 മിനിറ്റുള്ളസംഭാഷണ രഹിത സൈക്കോ ത്രില്ലർ ഫിലിമാണ് ഫാന്റസിയ. യുവനടന്‍ പ്രയാണിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗത സംവിധായകന്‍ അന്‍വര്‍ അലിയാണ് ‘ഫാന്റസിയ’ എന്ന ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്.

വിജിത് നമ്പ്യാർ സംവിധാനം ചെയ്‌ത്‌, 2019ൽ പുറത്തിറങ്ങിയ മുന്തിരി മൊഞ്ചൻ എന്ന സിനിമയിലെ നായക കഥാപാത്രങ്ങളിൽ ഒരാളെ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധേയനായ പ്രയാൺ നല്ല പെർഫോമൻസാണ് 11 മിനിറ്റുള്ള ഈ ഷോർട് ഫിലിമിൽ കാഴ്‌ച വച്ചിരിക്കുന്നത്. മൂന്ന് ചെറുപ്പക്കാര്‍ ഒരു സുഹൃത്തിന്റെ ഫ്‌ളാറ്റിലേക്ക് താമസിക്കാന്‍ വരുകയും തുടര്‍ന്ന് അവിടെയുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ഫാന്റസിയയുടെ പ്രമേയം.

മനശാസ്‌ത്രപരമായ രീതിയിൽ കഥയെ അവതരിപ്പിക്കുന്ന ചിത്രം ഉദ്വേഗഭരിതമാക്കി നിലനിറുത്താൻ സംവിധായകന് സാധിച്ചിട്ടുണ്ട്. സംഭാഷണമില്ലെങ്കിലും സമ്പൂർണമായും പ്രേക്ഷകന് മനസിലാക്കാൻ കഴിയുന്ന രീതിയിലാണ് മേക്കിങ്. മൊബൈല്‍ ഫോണിലായിരുന്നു പൂർണമായും ചിത്രീകരണം.

ക്രാഷ് എന്റര്‍ടെയ്‌ൻമെന്റ് എന്ന ബാനറിലാണ് ഫാന്റസിയ റിലീസ് ചെയ്‌തിരിക്കുന്നത്‌. പ്രയാണിനെകൂടാതെ രാകേഷ് ബാലകൃഷ്‌ണൻ, രമേഷ് തമ്പി എന്നിവരും അഭിനേതാക്കളായി ഫാന്റസിയയിലുണ്ട്. സംഗീതം – രജത്ത് രവീന്ദ്രന്‍, സൗണ്ട് ഡിസൈന്‍ – വരുണ്‍കുമാര്‍ എച്ച്, ക്യാമറ – വിഷ്‌ണു ഗോപാല്‍ വിഎസ്, എഡിറ്റര്‍ – മണി എന്നിവരാണ് മറ്റുസാങ്കേതിക പ്രവർത്തകർ. ഷോർട് ഫിലിം ഇവിടെ കാണാം:

Most Read: സിനിമാ നിയമങ്ങളിൽ സമഗ്ര മാറ്റം; കരട് ബില്ലിൽ ജൂലൈ 2നകം അഭിപ്രായം അറിയിക്കണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE