നടൻ രവീന്ദ്രനും സംഘവും നിലമ്പൂർ പാശ്‌ചാത്തലമാക്കി ഹ്രസ്വചിത്രം ഒരുക്കുന്നു

By Desk Reporter, Malabar News
Nilambur Short Film _Malabar News
നിലമ്പുർ വടപുറത്തെ ചിത്രീകരണത്തിനിടെ നടൻ രവീന്ദ്രനും സംഘവും
Ajwa Travels

മലപ്പുറം: കുടിയേറ്റ മലയോര മേഖലയായ നിലമ്പൂരിനെ പാശ്‌ചാത്തലമാക്കി കൊച്ചി മെട്രോ ഷോർട്ട്‌ഫിലിം ഫെസ്‌റ്റ് എന്ന സംഘടന ഹ്രസ്വചിത്രം നിർമിക്കുന്നു. മുഖ്യകഥാപാത്രത്തെ നാടക-സിനിമാ നടി നിലമ്പൂർ ആയിഷയാണ് അവതരിപ്പിക്കുന്നത്.

ലോക പ്രശസ്‌ത കമ്പനിയായ ‘നിക്കോൺ‘ മിഡിൽ ഈസ്‌റ്റാണ് കൊച്ചി മെട്രോ ഷോർട്ട്‌ഫിലിം ഫെസ്‌റ്റിന്റെ ഇമേജ് പാർട്ട്ണർ. ഇവർ തന്നെയാണ് ഈ ഹ്രസ്വചിത്രം നിർമിക്കുന്നതും. ചിത്രത്തിന്റെ ദൈർഘ്യം 20 മിനിറ്റായിരിക്കും.

കൊച്ചി മെട്രോ ഷോർട്ട്‌ഫിലിം ഫെസ്‌റ്റ് സംഘം തയ്യാറാക്കിയതാണ് കഥയും തിരക്കഥയും. നടനും കൊച്ചി മെട്രോ ഷോർട്ട്‌ഫിലിം ഫെസ്‌റ്റ് സംഘടനയുടെ സിഇഒയുമായ രവീന്ദ്രനാണ് സംഘാടക നേതൃത്വം വഹിക്കുന്നത്. മോഹൻലാലാണ് ‘കൊച്ചി മെട്രോ ഷോർട്ട്‌ഫിലിം ഫെസ്‌റ്റ്’ ചെയർമാൻ.

നിലമ്പൂർ ആയിഷ അവതരിപ്പിക്കുന്ന മറിയുമ്മ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ളതാണ് കഥ. മറിയുമ്മ എന്നത് തന്നെയാണ് ചിത്രത്തിനു നൽകിയിരിക്കുന്ന പേരും. നിലമ്പൂരിലെ ചാലിയാറിന്റെ തീരത്തുള്ള മറിയുമ്മയുടെ കൃഷിസ്‌ഥലം വിൽക്കാനുള്ള കൊച്ചുമകന്റെയും മരുമകളുടെയും ഒരു ബ്രോക്കറുടെയും ശ്രമമാണ് കഥാതന്തു.

ആഷിഖ് അബുവിന്റെ സഹ സംവിധായകനും നടൻ രവീന്ദ്രന്റെ മകനുമായ വിപിൻ രവീന്ദ്രനും സുജിത്തും ചേർന്നാണ് സംവിധാനം നിർവഹിക്കുന്നത്. അടുത്ത സീസണിൽ ചിത്രം മിഡിൽ ഈസ്‌റ്റിൽ പ്രദർശിപ്പിക്കുമെന്ന് രവീന്ദ്രൻ പറഞ്ഞു.

Most Read: നടി ഗൗതമിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയയാൾ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE